കെ‌എസ്‌ആര്‍‌ടി‌സി പണിമുടക്ക്: യാത്രക്ലേശം രൂക്ഷം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നതിനെ തുടര്‍ന്ന് യാത്രക്ലേശം രൂക്ഷമായി. പലയിടത്തും സമരാനുകൂലികള്‍ സര്‍വീസുകള്‍ തടഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് ഡ്രൈവര്‍ക്ക്മര്‍ദനമേറ്റു. ശമ്ബള വിതരണത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ പണിമുടക്ക്.

തിരുവനന്തപുരം ജില്ലയിലെ ചില ഡിപ്പോകളില്‍ പകുതിയോളം സര്‍വീസ് മുടങ്ങി. നെയ്യാറ്റിന്‍കരയില്‍ സമരക്കാര്‍ ബസ് തടഞ്ഞതിനെ തുടന്ന് ഡിപ്പോയില്‍നിന്നുള്ള സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവച്ചു.

പത്തനാപുരത്ത് സമരാനുകൂലികളായ 13 പേരെ അറസ്റ്റുചെയ്തു. എറണാകുളത്ത് 12 ഉം ആലുവയില്‍ 70 ഉം ആലപ്പുഴയില്‍ 73 ഉം സര്‍വീസുകള്‍ മുടങ്ങി. കൊല്ലത്തെ 104 സര്‍വീസുകളില്‍ 45 എണ്ണം റദ്ദാക്കി. ഇതില്‍ നാല് എണ്ണം ദീര്‍ഘദൂര സര്‍വീസുകളാണ്. പത്തനംതിട്ടയില്‍ 15 ഉം കോഴിക്കോട് എട്ടും കണ്ണൂരില്‍ എട്ടും തലശ്ശേരിയില്‍ 19 ഉം കോട്ടയത്ത് 20 ഉം സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്.

ഒരുവിഭാഗം ജീവനക്കാര്‍ മാത്രമായതിനാല്‍ സമരം വലിയ രീതിയില്‍ ബാധിക്കില്ലെന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്. എന്നാല്‍, ആദ്യമണിക്കൂറുകളില്‍ സമരം വലിയ രീതിയില്‍ ബാധിച്ചെന്ന റിപോര്‍ട്ടാണ് ലഭിക്കുന്നത്.

error: Content is protected !!