യുഎപിഎ അറസ്റ്റ്: അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹ ഫൈസലും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ജാമ്യ ഹര്‍ജി തള്ളിയ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിവിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് കെട്ടിചമച്ചതാണന്നാണ് ഹര്‍ജിക്കാരുടെ വാദം. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് കീഴ്കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇരുവരുടേയും ജാമ്യ ഹര്‍ജി തള്ളിയത്.

പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം അംഗീകരിച്ച കോടതി പ്രതികള്‍ക്ക് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചോദ്യം ചെയ്യലിനായി ഇരുവരേയും കസ്റ്റഡിയില്‍ വാങ്ങാനായി അന്വേഷണസംഘം അപേക്ഷ നല്‍കി.

error: Content is protected !!