ബുള്‍ബുള്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുന്നു: സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലി വെള്ളിയാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി മാറും. ഇത് പശ്ചിമബംഗാള്‍, ബംഗ്ലാദേശ് തീരത്തേക്കു പോകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ബുള്‍ബുളിന്‍റെ സ്വാധീനംകാരണം കേരളത്തില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും കൂടുതല്‍ ജില്ലകളില്‍ ശക്തമായ മഴപെയ്യാന്‍ സാധ്യതയുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, അറബിക്കടലില്‍ രൂപംകൊണ്ട ‘മഹ’ ചുഴലിക്കാറ്റിന്‍റെ ശക്തികുറഞ്ഞു. ഇത് ന്യൂനമര്‍ദമായി മാറി.

error: Content is protected !!