തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് നവംബര്‍ 12ന്

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നവംബര്‍ 12 ന് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ വരണാധികാരിക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം ജില്ലാ കളക്ടറാണ് വരണാധികാരി.

കോര്‍പറേഷന്‍ മേയര്‍ അഡ്വ. വി. കെ. പ്രശാന്ത് ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മേയര്‍ സ്ഥാനത്ത് ഒഴിവ് വന്നത്.

error: Content is protected !!