മാവോയിസ്റ്റ് ബന്ധം: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് കിരാത നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന സര്‍ക്കാരാണ് ഇതെന്നും ആശയപ്രചാരണം നടത്തുന്നവര്‍ക്കെതിരായല്ല യുഎപിഎ ചുമത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ കിരാത മുഖമാണ് ഇതില്‍ക്കൂടി വ്യക്തമാകുന്നത്. എല്ലാ ജനാധിപത്യാവകാശങ്ങളെയും അടിച്ചമര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍. സര്‍ക്കാരിന്‍റെ മനുഷ്യവേട്ട അവസാനിപ്പിക്കണം. സിപിഐ ഉന്നയിക്കുന്ന കാര്യങ്ങള്‍ പോലും സര്‍ക്കാരിന് മനസ്സിലാകാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

മാവോവാദി അനുകൂല ലഘുലേഖകള്‍ കൈവശംവെച്ചതിന്‍റെ പേരില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സ്വദേശി അലയ്ന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തുകയും ചെയ്തിരുന്നു.

error: Content is protected !!