തൃക്കാക്കര നഗരസഭാ ഭരണം എല്‍ഡിഎഫിന്

കൊച്ചി: തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണായി എല്‍ഡിഎഫിലെ ഉഷ പ്രവീണ്‍ തെരഞ്ഞെടുക്കപ്പെട്ടു.

43 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 21 അംഗങ്ങള്‍ വീതമുണ്ട്. എല്‍ഡി എഫിന് 21വോട്ടും യുഡിഎഫിന് 20 വോട്ടും ലഭിച്ചു. യുഡിഎഫിലെ വി എം മജീദിന്‍റെ വോട്ട് അസാധുവായി.

ചെയര്‍പേഴ്‌സണായിരുന്ന ഷീല ചാരുവിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യയാക്കിയ സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഷീല ചാരുവിനു വോട്ടവകാശം ഉണ്ടായിരുന്നില്ല. അജിത തങ്കപ്പനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി.

 

error: Content is protected !!