ചൈന ഓപ്പണില്‍ സിന്ധുവിനു പിന്നാലെ സൈനയും പുറത്ത്

ബീജിംങ്:ചൈന ഓപ്പണില്‍ പി.വി സിന്ധുവിനു പിന്നാലെ സൈന നേവാളും പുറത്ത്. ആദ്യ റൗണ്ടിലാണ് സൈനയുടെ മടക്കം.

ടൂര്‍ണമെന്റിലെ എട്ടാം സീഡായ സൈന, റാങ്കിങ്ങില്‍ തന്നേക്കാള്‍ താഴയുള്ള ചൈനീസ് താരം കായ് യാന്‍ യാനോട് തോറ്റാണ് പുറത്തായത്. വെറും 23 മിനിറ്റു മാത്രം നീണ്ട മത്സരത്തില്‍ 9-21, 11-21 എന്ന സ്‌കോറിനായിരുന്നു സൈനയുടെ തോല്‍വി. ലോക ചാമ്ബ്യന്‍ഷിപ്പടക്കം കഴിഞ്ഞ മൂന്നു ടൂര്‍ണമെന്റുകളിലും സൈന ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

അതേസമയം ഇന്ത്യയുടെ പി. കശ്യപ് രണ്ടാം റൗണ്ടില്‍ കടന്നു. തായ്ലന്‍ഡിന്റെ സിത്തിക്കോം തമ്മാസിനെ (2114, 2113) നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ് കശ്യപ് രണ്ടാം റൗണ്ടില്‍ കടന്നത്. മുന്‍ ലോക ചാമ്ബ്യനും ഏഴാം സീഡുമായ ഡാനിഷ് താരം വിക്ടര്‍ ആക്സല്‍സെനാണ് രണ്ടാം റൗണ്ടില്‍ കശ്യപിന്റെ എതിരാളി.

error: Content is protected !!