തലശ്ശേരിയിൽ പാചക തൊഴിലാളിയായ സ്ത്രീയെ സഹപ്രവർത്തകൻ തലക്കിടിച്ച് കൊലപ്പെടുത്തി

കണ്ണൂർ : തലശ്ശേരിയിൽ പാചക തൊഴിലാളിയായ സ്ത്രീയെ സഹപ്രവർത്തകൻ തലക്കിടിച്ച് കൊലപ്പെടുത്തി .ചാലിൽ മാക്കോച്ചൻ വീട്ടിൽ നിർമ്മല (56) യെയാണ് കൊലപ്പെടുത്തിയത്. സംഭവവുമായ് ബന്ധപ്പെട്ട് കുഞ്ഞിപ്പള്ളി സ്വദേശി കുഞ്ഞിമുഹമ്മദിനെ തലശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.

അഴിയൂർ ചുങ്കത്ത് വിവാഹ സൽക്കാരത്തിന് ഭക്ഷണം പാചകം ചെയ്യാനായി നിർമ്മല കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഞായറാഴ്ച വൈകിട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞെങ്കിലും വീട്ടിലെത്താതിനെ തുടർന്ന് ബന്ധുക്കൾ തലശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് പാചക തൊഴിലാളിയായ മുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.

സ്ത്രീയുടെ കഴുത്തിലെ സ്വർണ്ണമാലയും ‘കമ്മലുമുൾപ്പെടെ ഏഴ് പവൻ സ്വർണ്ണാഭരണങ്ങൾ മുഹമ്മദ് കൈക്കലാക്കാൻ വേണ്ടിയാന്ന് കൊല നടത്തിയതെന്നാന്ന് പ്രാഥമിക വിവരം .ഈ സ്വർണ്ണാഭരണങ്ങൾ ബാങ്കിൽ പണയം വെച്ചതായി കണ്ടെത്തി. മൃതദേഹം ചോമ്പാല പോലീസ് സ്റ്റേഷൻ പരിധിയിൽ കുഴിച്ച് മൂടിയെന്നാണ് പ്രതി പോലീസിന് നൽകിയ കുറ്റ സമ്മത മൊഴി. മൃതദേഹം കണ്ടെത്താൻ പോലിസ് പ്രതിയേയും കൊണ്ട് ചോമ്പാലയിലേക്ക് തിരിച്ചു.

error: Content is protected !!