തളിപ്പറമ്പിൽ കാറും ബൈക്കും കുട്ടിയടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

കണ്ണൂർ : തളിപ്പറമ്പ ചിറവക്കിൽ കാറും ബൈക്കും കുട്ടിയടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.തളിപ്പറമ്പ് മുക്കോലയിലെ മുഹമ്മദ് ബഷീർ (22 )ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനായ പാച്ചേനി രഞ്ജിത്തിന്‌ ഗുരുതരമായി പരിക്കേറ്റു.

പരിയാരം കോരൻപീടികയിൽ താമസിക്കുന്ന ബഷീർ തളിപ്പറമ്പിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. എതിരെ വന്ന കർണാടക രെജിസ്‌ട്രേഷൻ സിഫ്റ്റ് കാർ സ്‌കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

error: Content is protected !!