അന്തരീക്ഷ മലിനീകരണം: പ്രധാനമന്ത്രി ഇടപെടുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തടയാനുള്ള ശ്രമങ്ങള്‍ക്കൊരുങ്ങി പ്രധാനമന്ത്രി. പഞ്ചാബ്, ഹരിയാന, യു.പി സംസ്ഥാനങ്ങള്‍ക്ക് കൃഷിയിടങ്ങളില്‍ തീയിടുന്നത് നിയന്ത്രിക്കാനായി കര്‍ഷകര്‍ക്ക് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതില്‍ മുന്‍ഗണന നല്‍കാന്‍ കൃഷിമന്ത്രാലയത്തോട് അദ്ദേഹം നിര്‍ദേശിച്ചു. വായു മലിനീകരണത്തിന് അയല്‍ സംസ്ഥാനങ്ങളിലെ തീയിടല്‍ ഒരു കാരണമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ്‌ നടപടി.

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്‍റെ അവസ്ഥ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ബോധിപ്പിച്ചു. അന്തരീക്ഷ നില ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര നിരീക്ഷണ സമിതിയായ സഫര്‍ വിലയിരുത്തി. വായു നിലവാര സൂചികയില്‍ വ്യാഴാഴ്ച രാവിലെ 283 രേഖപ്പെടുത്തി. എന്നാല്‍ പലയിടത്തും ചാറ്റല്‍മഴ പെയ്തതിനാല്‍ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

error: Content is protected !!