കോ​ട​തി ഗേ​റ്റ് താ​ഴി​ട്ട് പൂ​ട്ടി അ​ഭി​ഭാ​ഷ​ക​ര്‍: സം​ഘ​ര്‍​ഷമൊഴിയാതെ ഡ​ല്‍​ഹി​​

ന്യൂഡല്‍ഹി: പോലീസുകാരുടെ 11 മണിക്കൂര്‍ നീണ്ട പ്രതിഷേധ സമരത്തിന് പിന്നാലെ ഡല്‍ഹിയില്‍ അഭിഭാഷകരും സമരവുമായി രംഗത്ത്. ബുധനാഴ്ച രാവിലെ മുതലാണ് ഡല്‍ഹിയിലെ വിവിധ കോടതികളില്‍ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സാകേത് കോടതിയുടെ ഗേറ്റ് അഭിഭാഷകര്‍ പൂട്ടിയിട്ടു. ഇതിനെത്തുടര്‍ന്ന് നാട്ടുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ക​ഴി​ഞ്ഞ ദി​വ​സം അ​ഭി​ഭാ​ഷ​ക​രും പോ​ലീ​സും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ അ​ഭി​ഭാ​ഷ​ക​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സു​കാ​ര്‍ പ​ണി​മു​ട​ക്കി​യി​രു​ന്നു. തീ​സ് ഹ​സാ​രി കോ​ട​തി​വ​ള​പ്പി​ല്‍ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ അ​ഭി​ഭാ​ഷ​ക​ര്‍ ന​ട​ത്തി​യ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണു സ​ര്‍​വീ​സ് ച​ട്ടം ക​ണ​ക്കി​ലെ​ടു​ക്കാ​തെ പോ​ലീ​സു​കാ​ര്‍ പ​ണി​മു​ട​ക്കി​യ​ത്.

സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ഭ്യ​ര്‍​ഥി​ച്ചു. തീ​സ് ഹ​സാ​രി കോ​ട​തി വ​ള​പ്പി​ല്‍ പാ​ര്‍​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് വ​ലി​യ സം​ഘ​ട്ട​ന​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

error: Content is protected !!