ജെഎന്‍യുവില്‍ വീണ്ടും സംഘര്‍ഷം: വിസിയെ കാണാതെ പിരിഞ്ഞുപോകില്ലെന്ന് വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച്‌ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ഥി സംഘര്‍ഷം.

കേന്ദ്രസേനയെ ക്യാമ്പസില്‍ വിന്യസിച്ചതിനെതിരെയാണ് പ്രതിഷേധം ശക്തമായത്. വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

വിസിയെ കാണാതെ ക്യാമ്പസ് വിടില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥി സംഘം. സമരവുമായി പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് തടഞ്ഞു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തിലാണ് സമരം.

സര്‍വകലാശാലയുടെ പ്രധാന ഗേറ്റിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. അകത്തുള്ള വൈസ് ചാന്‍സലര്‍ ഉള്‍പ്പടെയുള്ള അധികൃതര്‍ക്ക് പ്രതിഷേധം കാരണം പുറത്ത് കടക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്.പ്രധാന ഗേറ്റിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമം നടത്തുകയാണ് പൊലീസ്. ചര്‍ച്ചക്ക് വിളിക്കാതെസമരത്തില്‍ നിന്ന് പിന്മാറാന്‍ തയാറല്ലെന്നാണ് വിദ്യാര്‍ഥി യൂനിയന്‍റെ നിലപാട്.

ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍റെ നേതൃത്വത്തില്‍എ.ബി.വി.പി ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളെല്ലാം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.രാവിലെ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച്‌​ പൊലീസ്​ ബാരികേഡ്​ നിരത്തി തടഞ്ഞിരുന്നു. ബാരികേഡ്​ മറികടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ്​ ലാത്തി വീശി. ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കാമ്ബസില്‍ നടക്കുന്ന ബിരുദദാന ചടങ്ങ്​ ബഹിഷ്​കരിച്ചാണ്​ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്​. ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു പ​ങ്കെടുത്ത ചടങ്ങാണ്​ വിദ്യാര്‍ഥികള്‍ ബഹിഷ്​കരിച്ചത്​.

300 ശതമാനത്തോളം ഫീസ് വര്‍ധനവാണ് വരുത്തിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.ഫീസ്​ വര്‍ധനവിനെതിരെ 15 ദിവസമായി കാമ്ബസില്‍ പ്രതിഷേധ സമരങ്ങള്‍ നടക്കുകയാണ്​. എന്നാല്‍ കോളജ്​ അധികൃതര്‍ ചര്‍ച്ചക്ക്​ തയാറാകുന്നില്ലെന്നും വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹികള്‍ ആരോപിച്ചു. ഫീസ്​ വര്‍ധനവിന്​ പുറമെ പുതുക്കിയ ഹോസ്​റ്റല്‍ നിയമ പരിഷ്​കരണം, ​വസ്​ത്രധാരണ നിയന്ത്രണം തുടങ്ങിയവക്കെതിരെയാണ്​ പ്രതിഷേധം നടക്കുന്നത്​.

2500 രൂപ പ്രതിമാസം ഫീസായി അടക്കേണ്ടിയിരുന്ന ഒരു വിദ്യാര്‍ഥി ഇനിമുതല്‍ 7000 രൂപ അടക്കേണ്ട സാഹചര്യമാണെന്ന് കുട്ടികള്‍ പറയുന്നു.സാമ്ബത്തികമായി പിന്നാക്കമായി നില്‍ക്കുന്ന40 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന യൂനിവേഴ്​സിറ്റിയില്‍ ഫീസ്​ അമിതമായി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാണ്​ യൂനിയനുകള്‍ ആവശ്യപ്പെടുന്നത്​.

എന്നാല്‍, വിദ്യാര്‍ഥി സമരങ്ങള്‍ അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്നും ഇന്ത്യയില്‍ നിന്നൊട്ടാകെയുള്ള വിദ്യാര്‍ഥികളുടെ പഠനം തടസപ്പെടുത്തുന്നതാണ്​ സമരമെന്നും സര്‍വകലാശാല അധികൃതര്‍ വിമര്‍ശിച്ചു.

error: Content is protected !!