കണ്ണൂർ മയ്യിലിൽ വൻ കഞ്ചാവ് വേട്ട

കണ്ണൂര്‍: കണ്ണൂര്‍ മയ്യിലിൽ വൻ കഞ്ചാവ് വേട്ട . ആറര കിലോ കഞ്ചാവുമായി രണ്ടുപേരെ ആന്‍റി നാർക്കോട്ടിക് ടീം പിടികൂടി. മയ്യില്‍ ബസ് സ്റ്റാൻഡിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ആലക്കോട് കണ്ണാടി പറമ്പ് സ്വദേശികളാണ് പിടിയിലായത്. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്പന ലക്ഷ്യമിട്ട സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ആലക്കോട് സ്വദേശി ജോബി ആൻറണി. കണ്ണാടിപ്പറമ്പ് സ്വദേശി റോയി എന്നിവരെയാണ് പിടികൂടിയത്.

error: Content is protected !!