മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് ധാരണയായെന്ന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെറിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയാതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് ധാരണയായി. പറമ്ബിക്കുളം ആളിയാര്‍ കരാര്‍ പുനരവലോകനത്തിന് സര്‍ക്കാര്‍ തലത്തില്‍ ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

രണ്ട് സംസ്ഥാനങ്ങളും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് സംഘര്‍ഷഭരിതമായ അന്തരീക്ഷമല്ല വേണ്ടത് സൗഹാര്‍ദ്ദപരമായ അന്തരീക്ഷമാണ് വേണ്ടതെന്നത് സംബന്ധിച്ച്‌ തമിഴ് നാട് സര്‍ക്കാരും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് മുന്നോടിയായി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

സര്‍ക്കാര്‍ തലത്തില്‍ പറമ്ബിക്കുളം ആളിയാര്‍ കരാര്‍ പുനരവലോകനത്തിന് ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സെപ്തംബര്‍ 25ന് ചേര്‍ന്ന സര്‍ക്കാര്‍ തല ചര്‍ച്ചയില്‍ തീരുമാനിച്ചത് പ്രകാരം സാങ്കേതിക വിദഗ്ധരുടെ സംയുക്തകമ്മിറ്റി രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം പി എസ് സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

error: Content is protected !!