ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും ഓഹരി വിപണി കുതിച്ചു. സെന്‍സെക്‌സ് 200ലേറെ പോയന്റ് ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 40,412ലെത്തി.

കഴിഞ്ഞയാഴ്ചയിലെ റെക്കോഡ് നിലവാരമായ 40,392 പോയന്റിനെയാണ് മറികടന്നത്. 11,950 നിലവാരത്തിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്.

ആഗോള വിപണികളെല്ലാം നേട്ടത്തിലാണ്. ഏഷ്യന്‍ സൂചികകള്‍ മൂന്ന് മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ്.

വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, അള്‍ട്ര ടെക് സിമെന്റ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഗെയില്‍, അദാനി പോര്‍ട്‌സ്, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, റിലയന്‍സ്, ഒഎന്‍ജിസി, എല്‍ആന്റ്ടി, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

സീ എന്റര്‍ടെയ്ന്‍മെന്റ്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഐഒസി, ഇന്‍ഫോസിസ്, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

error: Content is protected !!