കൊച്ചി മെട്രോയുടെ പേരില്‍ വ്യാജ വെബ്സൈറ്റ്: മുന്നറിയിപ്പുമായി കെ.എം.ആര്‍.എല്‍

കൊച്ചി: കൊച്ചി മെട്രോയുടെ പേരില്‍ ഡ്യൂപ്ലിക്കേറ്റ് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നു. കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്ന പേരിലാണ് വെബ്സൈറ്റ് ഉള്ളത്. ഈ പേര് ആളുകളില്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും, ഈ വെബ്സൈറ്റുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് യാതൊരു ബന്ധവുമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. കെഎംആര്‍എല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊച്ചി മെട്രോ ക്ലബില്‍ ചേരുന്നതിനായി പണം ആവശ്യപ്പെട്ടത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കെഎംആര്‍എല്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ഈ ക്ലബിന്‍റെ പേരില്‍ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ നടത്തുന്ന സാമ്പത്തികമോ അല്ലാതെയോ ഉള്ള ഇടപാടുകള്‍ക്ക് കൊച്ചി റെയില്‍ ലിമിറ്റഡിന് യാതൊരു ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്ലെന്നും കൊച്ചി മെട്രോയുടെ പേര് ദുരൂപയോഗം ചെയ്തതിനും വെബ്‌സൈറ്റില്‍ കൊച്ചി മെട്രോയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതിനെതിരെയും കെഎംആര്‍എല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

https://www.facebook.com/KochiMetroRail/posts/2738667586154738

error: Content is protected !!