ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായ ദിവസത്തെ നേട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്‌സ് 100 പോയന്റ് താഴ്ന്ന് 40,553ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍ 11,982ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്‌ഇയിലെ 821 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 651 ഓഹരികള്‍ നഷ്ടത്തിലുമാണ്.

യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, കോള്‍ ഇന്ത്യ, സീ എന്റര്‍ടെയന്‍മെന്റ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, ഐഷര്‍ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

യുപിഎല്‍, ഭാരതി ഇന്‍ഫ്രടെല്‍, സണ്‍ ഫാര്‍മ, ഗെയില്‍, ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, സിപ്ല, ടാറ്റ സ്റ്റീല്‍, എസ്ബിഐ, റിലയന്‍സ്, ഗ്രാസിം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

error: Content is protected !!