യുഎപിഎ അറസ്റ്റ്: മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തും

കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം സംബന്ധിച്ചുള്ള അന്വേഷണത്തിനായി വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ കോഴിക്കോട്ടെത്തും. ഇതുവരെ കേരള പൊലിസ് ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാനും അന്വേഷണം വേഗത്തിലാക്കാനുമാണ് സംഘം എത്തുന്നത്.

വിദ്യാര്‍ഥികളുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്നതായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങുമ്ബോള്‍ തങ്ങളെടെക്കൂടി സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന് ഇവര്‍ കേരള പൊലിസിനോട് ആവശ്യപ്പെട്ടിരുന്നു.

അതേ സമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ പൊലിസ് അറസ്റ്റ് ചെയ്ത അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കും. ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിവിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തെളിയിക്കാനായില്ലെന്നും അതിനുള്ള തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യഹരജി.

error: Content is protected !!