ഇടുക്കി ശാന്തൻപാറയിൽ യുവാവിനെ ഭാര്യയും സുഹൃത്തും ചേര്‍ന്ന് കൊന്നു കുഴിച്ചുമൂടി

ഇടുക്കി ശാന്തൻപാറയിൽ ഒരാഴ്ച മുൻപ് കാണാതായ  യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോർട്ടിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. പുത്തടി മുല്ലുർ വീട്ടിൽ റിജോഷ് (31) ന്റെ മൃതദേഹം ആണ് പുത്തടിയ്ക്കു സമീപം മഷ്റൂം ഹട്ട് എന്ന റിസോർട്ടിന്റെ ഭൂമിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഭാര്യയും റിസോർട്ടിന്റെ മാനേജരായ കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിൻറെ വിലയിരുത്തൽ .

ഇയാളുടെ ഭാര്യ ലിജി, റിസോർട്ടിന്റെ മാനേജർ തൃശൂർ സ്വദേശി വസിം എന്നിവരെകഴിഞ്ഞ ദിവസം മുതൽ കാണാനില്ല.റിജോഷിന്റെ വീട്ടുകാർ ശാന്തൻപാറ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്.

error: Content is protected !!