യാഥാർത്ഥത്തിൽ മലയാളികൾ ഇങ്ങനെയാണോ? കേരള പിറവി ദിനത്തിൽ വ്യത്യസ്ത ആശംസയുമായി റേഡിയോ ജോക്കി

കണ്ണൂർ : കേരള പിറവി ദിനത്തിൽ വ്യത്യസ്ത ആശംസ വീഡിയോയുമായി കണ്ണൂരിൽ നിന്നും ഒരു റേഡിയോ ജോക്കി.റെഡ് എഫ് എം ജോക്കി ജിത്തുവാണ് ചലചിത്ര താരങ്ങളുടെ ശബ്‌ദാനുകരണത്തോടെ സരസമായി കേരളപിറവി ആശംസകൾ നേർന്നത്. മലയാളികളെ എങ്ങനെ തിരിച്ചറിയാം എന്ന ചോദ്യത്തോടെ തുടങ്ങുന്ന വീഡിയോ പിന്നീടങ്ങോട്ട് മലയാളത്തിലെ പ്രിയനടന്മാരുടെ വിലയിരുത്തലിലൂടെയാണ് കടന്നുപോകുന്നത്.

മമ്മൂട്ടി,ലാലു അലക്സ് ,ജയൻ ,കൊച്ചിൻ ഹനീഫ ,സുരേഷ് ഗോപി ,സത്യൻ ,നസീർ തുടങ്ങി പതിനൊന്ന് നടന്മാരെയാണ് ജിത്തു അനുകരിക്കുന്നത്.തുടർന്ന് യാഥാർത്ഥത്തിൽ മലയാളികൾ ഇങ്ങനെയാണോ എന്ന ചോദ്യവും ജിത്തു ഉന്നയിക്കുന്നുണ്ട്.തൻറെ ഫേസ്‌ ബുക്കിൽ പങ്കുവച്ച വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ഇതിനകംതന്നെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

വയനാട് ചുള്ളിയോട് സ്വദേശിയായ ജിത്തു പത്ത് വർഷമായി കണ്ണൂർ റെഡ് എഫ് എമ്മിൽ ജോക്കിയായി ജോലി ചെയ്തു വരികയാണ്.ജനപ്രിയ പരിപാടികളായ “ഹലോ മൈ ഡിയർ റോങ്ങ് നമ്പർ” “റെഡ് ഓൺ ഡിമാൻറ്” എന്നി പരിപാടികളാണ് ജിത്തു അവതരിപ്പിച്ചു വരുന്നത്. മികച്ച മിമിക്രി കലാകാരനും സ്റ്റേജ് അവതാരകനുമാണ് ജിത്തു

വീഡിയോ

https://www.facebook.com/rj.jithu/videos/2202916543146498/

error: Content is protected !!