തൃശൂർ ചാവക്കാടും കണ്ണൂർ ആയിക്കരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു.

ചാവക്കാട് നിന്നും കണ്ണൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ വള്ളം അപകടത്തിൽപ്പെട്ട് രണ്ടപേരെ കാണാതായി. കണ്ണൂർ ആയിക്കരയിൽ നിന്നും പോയ ആദികടലായിലെ ഫാറൂഖ് എന്നയാളെയും ചാവക്കാട് നിന്നും മത്സ്യബന്ധനത്തിന് പോയ തമ്പുരാൻ വള്ളത്തിലെ രാജീവ് എന്നയാളെയുമാണ് കാണാതായത്. ഇവരെ തിരഞ്ഞ് മറൈൻ എൻഫോഴ്‌സ്‌മെന്റും മത്സ്യത്തൊഴിലാളികളുടെ 5 വള്ളങ്ങളും കോസ്റ്റ് ഗാർഡിന്റെ കപ്പലും എയർക്രാഫ്റ്റും തെരച്ചിൽ നടത്തി വരുന്നു.

error: Content is protected !!