തന്നെ കാവി പൂശാന്‍ ശ്രമിക്കുന്നു: ബിജെപിക്കെതിരെ രജനീകാന്ത്

ചെന്നൈ: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളെ തള്ളി തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. തിരുവള്ളൂവരിനെ പോലെ ബിജെപി തന്നെയും കാവി പൂശാന്‍ ശ്രമിക്കുന്നു. എന്നാലത് നടക്കാന്‍ പോകുന്നില്ല.’

പൊന്‍ രാധാകൃഷ്ണന്‍ രജനിയെ ബിജെപിയിലേക്ക് ക്ഷണിച്ച പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ചെന്നൈയില്‍ നടന്‍ കമല്‍ഹാസന്റെ നിര്‍മാണ കമ്ബനിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു രജനിയുടെ പരാമര്‍ശം.

കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശനം നടത്തിയെങ്കിലും സിനിമയില്‍ നിന്ന് അകന്നിട്ടില്ലെന്ന് പറഞ്ഞ രജനികാന്ത്, കലാരംഗവുമായി കമലിന്റെ ബന്ധം തുടരുകയാണെന്നും പറഞ്ഞു.

error: Content is protected !!