പയ്യന്നൂരില്‍ പോലീസിനെ അക്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കണ്ണൂര്‍: 2012ല്‍ പയ്യന്നൂര്‍ ടൗണില്‍ വെച്ച് പോലീസിനെ അക്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. ആലക്കോട് സ്വദേശി ടി.സി.ജോസഫിന്റെ മകന്‍ സാബു ജോസഫിനെയാണ് പയ്യന്നൂര്‍ പോലീസ് മംഗളുരുവില്‍ വെച്ച് അറസ്റ്റു ചെയ്തത്.

പോലീസിനെ അക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. പയ്യന്നുര്‍ എസ്.ഐ. ശ്രീജിത്ത് കൊടേരിയുടെ നേത്രത്വത്തിലുള്ള പേലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ ഇയാളെ 2016ല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മംഗ്‌ളൂരുവില്‍ ഒളിവില്‍ കഴിയവെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പയ്യന്നുര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

error: Content is protected !!