കാ​യി​ക മേ​ള​യി​ല്‍ വീണ്ടും ഹാ​മ​ര്‍ അപകടം: വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്

കോ​ഴി​ക്കോ​ട്: കാ​യി​ക മേ​ള​യി​ല്‍ ഹാ​മ​ര്‍ അപകടത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്. ഹാ​മ​റി​ന്‍റെ കമ്ബി പൊട്ടി കാ​യി​ക താ​ര​ത്തിന്റെ ര​ണ്ട് വി​ര​ലു​ക​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വി​ദ്യാ​ര്‍​ഥി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജില്‍ പ്ര​വേ​ശി​പ്പി​ച്ചു. വിരലിന് പൊട്ടലുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ക​ഴി​ഞ്ഞ മാ​സം പാലായില്‍നടന്ന സം​സ്ഥാ​ന ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​നി​ടെ ഹാ​മ​ര്‍ ത​ല​യി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി മ​രി​ച്ചി​രു​ന്നു. പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​യ അ​ഫീ​ല്‍ ജോ​ണ്‍​സ​നാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ 17 ദി​വ​സം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​ഞ്ഞ അ​ഫീ​ല്‍ ന​വം​ബ​ര്‍ 21നാ​ണ് മ​രി​ച്ച​ത്. മീ​റ്റി​ല്‍ വോ​ള​ണ്ടി​യ​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു അ​ഫീ​ല്‍.

error: Content is protected !!