ആസൂത്രണ ബോര്‍ഡില്‍ ഉന്നത തസ്തികകളിലേക്കുള്ള പി.എസ്.സി റാങ്ക് പട്ടിക റദ്ദ് ചെയ്തു

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡില്‍ ഉന്നത തസ്തികകളിലേക്കുള്ള പി.എസ്.സി റാങ്ക് പട്ടിക റദ്ദ് ചെയ്തു. ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍‌ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്. അഭിമുഖ പരീക്ഷയില്‍ ചട്ടവിരുദ്ധമായി ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി.

പിഎസ്‍സി നടപടി പ്രക്രിയ വിശദീകരിക്കണമെന്നും ട്രൈബ്യൂണൽ അനുമതി ഇല്ലാതെ തുടർനടപടികളെടുക്കരുതെന്നുമാണ് നിർദ്ദേശം. അതേസമയം അഭിമുഖ മാർക്ക് സംബന്ധിച്ച് സുപ്രീംകോടതി മാർഗനിർദ്ദേശം ഉയർന്ന തസ്തികകളിൽ ബാധകമല്ലെന്നായിരുന്നു പിഎസ്എസിയുടെ ആദ്യ വിശദീകരണം.

error: Content is protected !!