മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: ഇന്ന്‍ എന്‍.സി.പിയുടെ ഊഴം

മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം വ്യക്തമാക്കാന്‍ ശിവസേനയ്‌ക്ക്‌ സമയം നീട്ടിനല്‍കാതെ ഗവര്‍ണര്‍ ഭഗത്‌സിങ്‌ കോശ്‌യാരി മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. അജിത്‌ പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപി നേതാക്കള്‍ രാത്രി രാജ്‌ഭവനിലെത്തി ​ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്‌ച രാത്രി എട്ടരക്ക് മുമ്പ് തീരുമാനം അറിയിക്കണമെന്ന്‌ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സഖ്യകക്ഷികളുമായി ചൊവ്വാഴ്‌ച ചര്‍ച്ച നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

ര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനക്ക് പിന്തുണ നല്‍കുന്ന കാര്യം തീരുമാനിക്കാന്‍ ‍ എന്‍.സി.പി – കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സംയുക്തയോഗം ചേരും.

എന്‍.സി.പിക്കും ശിവസേനക്കുമിടയില്‍ സഖ്യമായെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ വന്നെങ്കിലും ആരുടെയും പിന്തുണക്കത്ത് ഹാജരാക്കാന്‍ ശിവസേനക്കായില്ല. മഹാരാഷ്ട്ര ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ.സി വേണുഗോപാലും ഗുലാം നബി ആസാദും അഹമ്മദ് പട്ടേലുമൊക്കെ സോണിയായുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തി. പിന്തുണ തേടി ഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയെ ഫോണില്‍ വിളിച്ചു. വൈകിട്ട് നാല് മണിക്ക് വീണ്ടുമാരംഭിച്ച രണ്ടാംഘട്ട കൂടിയാലോചനക്കു ശേഷം സോണിയാ ഗാന്ധി ജയ്പൂരിലെ എം.എല്‍.എമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. തുടര്‍ന്ന് കൂടിയാലോചനകള്‍ ആവശ്യമുണ്ടെന്ന് കോണ്‍ഗ്രസ് ആസ്ഥാനത്തു നിന്നുള്ള വിശദീകരണം.

തൊട്ടു പുറകെ എന്‍.സി.പി നേതാക്കള്‍ക്ക് രാജ്ഭവനില്‍ നിന്നുള്ള ക്ഷണം. ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും ഇതുവരെയും പരസ്പരം തള്ളിപ്പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് രാഷ്ട്രപതി ഭരണം എന്ന അവസാനത്തെ പോംവഴിക്ക് മുമ്പാകെ അടുത്ത 24 മണിക്കൂര്‍ കൂടി മഹാരാഷ്ട്രയില്‍ ബാക്കിയുണ്ട്. തങ്ങള്‍ക്ക് കിട്ടാതെ പോയ കത്ത് ശിവസേന എപ്പോള്‍ എന്‍.സി.പിക്ക് കൊടുക്കും എന്നാണ് അറിയാനുള്ളത്.
error: Content is protected !!