കശ്മീരില്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ഇന്ന് മു​ത​ല്‍ പു​ന​രാ​രം​ഭിക്കും

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കശ്മീ​രി​ല്‍ നി​ര്‍​ത്തി​വ​ച്ചി​രു​ന്ന ട്രെ​യി​ന്‍ സ​ര്‍​വീ​സ് ഇന്ന് മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്നു നോ​ര്‍​ത്തേ​ണ്‍ റെ​യി​ല്‍​വേ അ​റി​യി​ച്ചു. കശ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​യി​രു​ന്നു കശ്മീ​രി​ലേ​ക്കു​ള്ള ട്രെ​യി​ന്‍ സ​ര്‍​വീ​സ് നി​ര്‍‌​ത്തി​വ​ച്ച​ത്. ശ്രീ​ന​ഗ​ര്‍-​ബാ​രാ​മു​ള്ള റൂ​ട്ടി​ലെ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളാ​വും ആ​ദ്യം പു​ന​രാ​രം​ഭി​ക്കു​ക.

നോര്‍ത്തേണ്‍ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ രാകേഷ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം ബദ്ഗാമില്‍നിന്ന് ബരാമുള്ളയിലേക്ക് തീവണ്ടിയില്‍ സന്ദര്‍ശിച്ച് സുരക്ഷ അടക്കമുള്ളവ വിലയിരുത്തിയിരുന്നു.

error: Content is protected !!