പയ്യന്നൂരിലെ ബാങ്കിൽ മുക്കുപണ്ടം പണയം വെക്കാനെത്തിയ യുവാക്കൾ പിടിയിൽ

കണ്ണൂർ : മുക്ക് പണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഘം പിടിയിലായി.
പയ്യന്നൂർ കോ-ഓപ്പറേറ്റീവ് സർവീസ് സഹകരണ ബേങ്കിൽ തട്ടിപ്പ് നടത്താനെത്തിയപ്പോഴാണ് സംഘം പിടിയിലായത്.പാടിയോട്ടുചാൽ ചിറക്കൽ ഹൗസിൽ സി എ ബൈജു,കാഞ്ഞങ്ങാട് സ്വദേശി വല്ലോം പറമ്പിൽ വി കെ രാജൻ ,മാടായി വേങ്ങര സ്വദേശി പി കെ മൻസൂർ,കരുനാഗപള്ളി സ്വദേശി പി ഷാജഹാൻ എന്നിവരെ പയ്യന്നുർ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകുന്നേരം പയ്യന്നൂർ കോ-ഓപ്പറേറ്റീവ് സർവീസ് സഹകരണ ബേങ്കിൻറെ സായാഹ്‌ന ശാഖയിൽ എത്തിയ ബൈജുവും വി കെ രാജനും ആഭരണങ്ങൾ നൽകി 9 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.ആഭരണങ്ങൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പയ്യന്നുർ പ്രിൻസിപ്പൽ എസ് ഐ ശ്രീജിത്ത് കോടേരിയും സംഘവും എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു.പ്രതികളെ ചോദിയം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തട്ടിപ്പിൻറെ മുഖ്യ സൂത്രധാരൻ ഷാജഹാൻ ,പികെ മൻസൂർ എന്നിവരെ നഗരത്തിൽവെച്ച് വാഹനത്തിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.

ഇവർ സഞ്ചരിച്ച ഇന്നോവ കാർപോലീസ് കസ്റ്റഡിയിലെടുത്തു.ഇതിൽ പികെ മൻസൂർ പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ വധ ശ്രമകേസിൽ പ്രതിയാണ്.കരുനാഗപ്പള്ളി,നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ബാങ്കുകളിൽ സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

error: Content is protected !!