കൂടത്തായി കേസ്: ഷാജുവിന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൊഴി എടുക്കുന്നത്.

കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഷാജുവിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തുക. നേരത്തെ ഇതേ കേസില്‍ ജോളിയുടെ രണ്ട് മക്കളുടേയും മരിച്ച സിലിയുടെ സഹോദരന്‍ സിജോയുടേയും രഹസ്യമൊഴികള്‍ കോടതി രേഖപ്പെടുത്തിയിരുന്നു.

നിലവില്‍ മാത്യു മഞ്ചാടിയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലാണ് ജോളി. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. മാത്യുവിന്റെ വീട്, കൂടത്തായിയിലെ പൊന്നാമറ്റം വീട് എന്നിവിടങ്ങളില്‍ ജോളിയെ വീണ്ടും എത്തിച്ച്‌ തെളിവെടുപ്പ് നടത്തുകയും ചെയ്യും.

error: Content is protected !!