പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇനി പ്ലാസ്റ്റിക് മാലിന്യ രഹിത വിദ്യാലയം

കണ്ണൂർ : കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, കണ്ണൂർ സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ എന്നിവയുടെ നേതൃത്വത്തിൽ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലാസ്റ്റിക് മാലിന്യ രഹിത വിദ്യാലയമായി പ്രഖ്യാപിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ കണ്ണൂർ കോർപറേഷൻ വാർഡ് കൗൺസിലർ ശ്രീമതി. വസന്ത ഉദ്ഘാടനം നിർവ്വഹിച്ചു.

മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ ശ്രീ. സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ പ്രിൻസിപ്പാൾ ഗീത പാലക്കൽ, ബോബി എം.ആർ., ബെന്നി പീറ്റർ, സജീവൻ.ടി, ശിവനാരായണൻ, വിദ്യാധരൻ.സി, ബുഷ്റ ആശാരി വളപ്പിൽ, ഗീത.പി, വനം വകുപ്പ് കണ്ണൂർ ഡിവിഷൻ കോഡിനേറ്റർ മനോജ്.കെ.വി, പി.റ്റി.എ. വൈസ് പ്രസിഡൻറ് ശ്രീ. മധുസൂതനൻ എന്നിവർ സംസാരിച്ചു. തുടർന്ന് സ്കൂൾ പരിസരവും പള്ളിക്കുന്ന് ടൗൺ പരിസരവും വിദ്യാർത്ഥികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി ശുചീകരിച്ചു.

 

 

error: Content is protected !!