ചെറുതാഴം-കുറ്റൂർ-പൊന്നംപാറ റോഡിലെ അപാകത ഉടൻ പരിഹരിക്കണം : ഡി വൈ എഫ് ഐ

ചെറുതാഴം-കുറ്റൂർ-പൊന്നംപാറ റോഡിലെ അപാകത ഉടൻ പരിഹരിക്കണമെന്ന് ഡി വൈഎഫ് ഐ പെരിങ്ങോം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. 12 കോടി രൂപ ചിലവിൽ മാസങ്ങൾക്ക് മുൻപ് പണിത റോഡിലെ ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടതും പൊട്ടിപ്പൊളിഞ്ഞതും വലിയ ക്രമക്കേടിന് ഉദാഹരണമാണ്.കരാറുകാരനും ബന്ധപ്പെട്ടവർക്കുമെതിരെ കർശനമായ അന്വേഷണം നടത്താൻ സാധിക്കണമെന്നും,നിർമാണത്തിലെ ക്രമക്കേടുകൾ പരിഹരിക്കണമെന്നും അസിസ്റ്റന്റ് എഞ്ചിനീയറുമായി നടത്തിയ ചർച്ചയിൽ അഭിപ്രായപ്പെട്ടു
.
ഇതിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും മറ്റും പങ്കെടുത്ത് നവംബർ 13 ന് റോഡ് പരിശോധിച്ച് റീടാറിങ് ഉൾപ്പടെ ഉള്ള പ്രവർത്തി നടത്താമെന്ന് ഡി വൈഎഫ് ഐ നേതാക്കൾക്ക് ഉറപ്പ് നൽകി. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എം അരുൺ,ബ്ലോക്ക് സെക്രട്ടറി അഡ്വ: പി പി സിദിൻ,പ്രസിഡന്റ് പി അജിത്ത്,വി പി രജീഷ്,പി നിതിൻ,പി കെ അനൂപ്,ശ്രീബിൻ കുറ്റൂർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!