വാളയാര്‍ കേസ്: ബിജെപിയുടെ നീതി രക്ഷ മാര്‍ച്ചിന് ഇന്ന് തുടക്കം

പാലക്കാട്: വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നീതി രക്ഷ മാര്‍ച്ചിന് ഇന്ന് തുടക്കം. വാളയാര്‍ അട്ടപ്പളളത്ത് നിന്ന് 3 മണിക്ക് തുടങ്ങുന്ന മാര്‍ച്ച്‌ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് നയിക്കുന്നത്. വാളയാര്‍ ,പുതുശ്ശേരി പ്രദേശങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ വ്യാഴാഴ്ച കളക്‌ട്രേറ്റിന് മുന്നില്‍ സമാപിക്കും.

ആദ്യദിനത്തിലെ സമാപന യോഗത്തില്‍ ബിജെപി ഉപാധ്യക്ഷന്‍ എ പി അബ്ദുളളക്കുട്ടി സംസാരിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ റിലേ സത്യഗ്രഹം തുടരുകയാണ്. അട്ടപ്പളളം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് നാട്ടുകാരുടെ സമരം.

അന്വേഷണം പ്രഖ്യാപിക്കും വരെ സമരമെന്നാണ് കോൺഗ്രസിന്‍റെ നിലപാട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍റെ നേതൃത്വത്തിൽ പാലക്കാട് ഏകദിന ഉപവാസം നടത്തിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ഇന്നലെ പാലക്കാട് ഹർത്താൽ ആചരിച്ചിരുന്നു.

error: Content is protected !!