അറ്റകുറ്റപ്പണി: കുറ്റിപ്പുറം പാലം ഇന്ന് മുതൽ എട്ടു ദിവസത്തേക്ക് അടച്ചിടും

ഉപരിതലത്തിലെ അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്നതിനാല്‍ ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തില്‍ ബുധനാഴ്ച രാത്രിമുതല്‍ ഗതാഗതം നിരോധിക്കും. കാല്‍നടയായി മാത്രമേ പാലം കടക്കാനാവൂ. രാത്രി ഒമ്ബതുമുതല്‍ രാവിലെ ആറുവരെ എട്ടുദിവസത്തേക്കാണ് ഗതാഗത നിരോധനം.

കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുപോകുന്ന വാഹനങ്ങള്‍ പുത്തനത്താണിയില്‍നിന്ന് പട്ടര്‍നടക്കാവ് -തിരുനാവായ- ബി.പി. അങ്ങാടി- ചമ്രവട്ടം വഴിയോ വളാഞ്ചേരിയില്‍നിന്ന് കൊപ്പം പട്ടാമ്ബി പെരുമ്ബിലാവ് വഴിയോ പോകണം. തൃശ്ശൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍നിന്നോ നടുവട്ടത്തുനിന്നോ തിരിഞ്ഞ് പൊന്നാനി – ചമ്രവട്ടംവഴിയും പോകണം.

error: Content is protected !!