മ​ഹാ​രാ​ഷ്ട്ര​യി​ലെ ശി​വ​സേ​ന – എ​ന്‍​സി​പി സ​ര്‍​ക്കാ​റി​നെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണക്കും

മ​ഹാ​രാ​ഷ്ട്ര​യി​ലെ ശി​വ​സേ​ന – എ​ന്‍​സി​പി സ​ര്‍​ക്കാ​രി​നെ കോ​ണ്‍​ഗ്ര​സ് പു​റ​ത്തു​നി​ന്ന് പി​ന്തു​ണ​യ്ക്കും. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​വു​മെ​ന്നാ​ണ് വി​വ​രം. ശി​വ​സേ​ന​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഗ​വ​ര്‍​ണ​ര്‍​ക്ക് ഫാ​ക്‌​സ് അ​യ​ച്ചു. എ​ൻ​സി​പി നേ​തൃ​ത്വ​വും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഗ​വ​ർ​ണ​ർ​ക്ക് ഫാ​ക്സ് അ​യ​ച്ചി​ട്ടു​ണ്ട്.

ശി​വ​സേ​ന​യ്ക്ക് പി​ന്തു​ണ ന​ല്‍​ക​ണോ എ​ന്ന​കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റെ സോ​ണി​യാ ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് ര​ണ്ടു​ത​വ​ണ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. അ​തി​നി​ടെ, ശി​വ​സേ​ന ത​ല​വ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് പി​ന്തു​ണ​തേ​ടി സോ​ണി​യ​യു​മാ​യി നേ​രി​ട്ട് ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു.

ഇ​തി​നെ​ല്ലാം പി​ന്നാ​ലെ​യാ​ണ് ശി​വ​സേ​ന സ​ർ​ക്കാ​രി​നെ പു​റ​ത്തു നി​ന്ന് പി​ന്തു​ണ​യ്ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് വി​വ​രം.

error: Content is protected !!