ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ച് യു​വാ​വ് മ​രി​ച്ചു

ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ച് യു​വാ​വ് മ​രി​ച്ചു. ഒ​ഡീ​ഷ​യി​ലെ പാ​ര​ദ്വീ​പി​ലാ​ണ് സം​ഭ​വം. ന​യാ​ഗ​ഡ് ജി​ല്ല​യി​ലെ റാ​ന്‍​പു​ര്‍ സ്വ​ദേ​ശി​യാ​യ കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി ഗു​ണ പ്ര​ധാ​ന്‍ (22) ആ​ണ് മ​രി​ച്ച​ത്.

ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​ൻ വെ​ച്ച ശേ​ഷം തൊ​ട്ട​ടു​ത്ത് ഗു​ണ പ്ര​ധാ​ൻ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് സ​മീ​പ​മാ​ണ് മൊ​ബൈ​ൽ ഫോൺ ചാ​ർ​ജിം​ഗി​നാ​യി വച്ചിരുന്നത്. പൊ​ട്ടി​ത്തെ​റി​യെ തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ ഇ​യാ​ൾ മ​രി​ച്ചു.

error: Content is protected !!