ശബളം മുടങ്ങിയതിനെ തുടർന്ന് കെ എസ് ആർ ടി സി യിൽ ഭരണാനുകൂല സംഘടന അനിശ്ചിതകാല നിരാഹാര സത്യഗ്രഹ സമരത്തിൽ

ശമ്പളം മുടങ്ങിയതിനെ തുടർന്നാണ് കെ എസ് ആർ ടി സി യിലെ ഭരണാനുകൂല സംഘടന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം സമരം നടത്തുന്നത്. ശമ്പള വിതരണം കൃത്യമാക്കിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നൽകി.

കെ.എസ്.ആര്‍.ടി.സിയിലെ എ.ഐ.ടി.യു.സിയുടെ കീഴിലെ തൊഴിലാളി സംഘടനയായ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് എംപ്ലോയീസ് യൂണിയനാണ് അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങിയത്.

ജീവനക്കാര്‍ക്ക് ഇതുവരെ പകുതി ശമ്പളം മാത്രമാണ് നല്‍കിയത്. എംപാനല്‍ ജീവനക്കാര്‍ക്ക് തീരെ നല്‍കിയിട്ടുമില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നിരാഹാരം. നിലവില്‍ പണിമുടക്കുന്നില്ലെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കും.

 

error: Content is protected !!