ഇന്ന് നബിദിനം : നാടെങ്ങും നബിദിന റാലികൾ

ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇസ്ലാംമത വിശ്വാസികള്‍ നബിദിനമായി ആഘോഷിക്കുന്നത്. നബിദിനത്തിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പരിപാടികള്‍ നടന്നു . ഹിജ്‌റ വര്‍ഷ പ്രകാരം റബീളല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്‍റെ ജന്മദിനം. കേരളത്തിൽ മദ്രസകളും പള്ളികളും കേന്ദ്രീകരിച്ചാണ് പ്രധാനമായും ആഘോഷങ്ങൾ നടന്നത് . രാവിലെ മുതൽ പ്രവാചക പ്രകീർത്തനങ്ങൾ, നബിദിന സന്ദേശറാലി, മധുരവിതരണം, മതപ്രഭാഷണങ്ങൾ, മൗലീദ് സദസ്സുകൾ, വിദ്യാർഥികളുടെ കലാപരിപാടികൾ, ബുർദ ആലാപനം, ഭക്ഷണവിതരണം തുടങ്ങിയ ചടങ്ങുകൾ നടന്നു .

റബീളല്‍ അവ്വല്‍ മാസം അവസാനിക്കുന്നത് വരെ കേരളത്തില്‍ വിവിധ മുസ്‌ലിം സംഘടനകളുടെ മീലാദ് പരിപാടികള്‍ തുടരും. കണ്ണൂർ പള്ളിപ്പൊയിൽ നജാത്തൂൽ ഇസ്ലാം മദ്രസയിൽ നിന്നും ആരംഭിച്ച നബിദിന സന്ദേശറാലിയിൽ മദ്രസ വിദ്യാർത്ഥികളും ഉസ്താദുമാരും രക്ഷിതാക്കളും അണിനിരന്നു. ദഫ്‌മുട്ട്‌ അടക്കമുള്ള കലാ പ്രകടനങ്ങൾ അണിനിരന്നു. കണ്ണൂരിൽ മഹല്ലുകൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികൾ നടന്നു.

error: Content is protected !!