ഇന്ത്യ-ബംഗ്ലാദേശ് ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്

ഇന്ത്യ-ബംഗ്ലാദേശ് ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. രാത്രി ഏഴിന് നാഗ്പൂരിലാണ് മത്സരം. ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരം ബംഗ്ലാദേശ് ജയിച്ചു. രണ്ടാം മത്സരം എട്ട് വിക്കറ്റിന് ഇന്ത്യ തിരിച്ചുപിടിച്ചു. ഇനി ജീവന്മരണ പോരാട്ടം. കിരീടം കൈവിടാന്‍ ഇന്ത്യ തയ്യാറല്ല. മറുവശത്ത് പരമ്പര നേടിയാല്‍ ബംഗ്ലാദേശിന് അത് ചരിത്രമാകും. ഇന്ത്യയെ ടി-20യില്‍ ആദ്യമായി തോല്‍പ്പിച്ച കടുവകള്‍ ഇനി പരമ്പര കൂടി നേടിയാല്‍ പറയുകയും വേണ്ട.

ബാറ്റിങ്ങിലും ബൌളിങ്ങിലും ഇന്ത്യ ഫോം വീണ്ടെടുത്തതാണ് ആശ്വാസം. രോഹിത് – ധവാന്‍ ഓപ്പണിങ്ങ് കൂട്ടുകെട്ടിലാണ് പ്രതീക്ഷ. അവസാന മത്സരത്തിലെങ്കിലും സഞ്ജു സാംസണെ കളിപ്പിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍. ബൌളിങ്ങില്‍ ഖലീല്‍ അഹമ്മദ് മോശം ഫോമിലാണ്. യുസ്‍വേന്ദ്ര ചാഹലാണ് കൂട്ടത്തില്‍ ഭേദം. ബംഗ്ലാദേശ് നിരയില്‍ നായകന്‍ മഹ്മൂദുള്ള, മുഷ്ഫീഖുര്‍ റഹീം, ലിട്ടണ്‍ ദാസ്, മുഹമ്മദ് നയീം എന്നിവരിലാണ് പ്രതീക്ഷ.

error: Content is protected !!