മാവോവാദികളുടെ മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: അട്ടപ്പാടി വനത്തില്‍ പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ശവസംസ്‌കാരം ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സംസ്‌കരിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി വിധിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള രേഖകള്‍ ഹാജരാക്കാനും ഉത്തരവുണ്ട്.

റീപോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് ഹൈകോടതി നിര്‍ദേശം.

സംസ്കാരം നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ അപേക്ഷ ജില്ലാ കോടതി നിരാകരിച്ചിരുന്നു. നേരത്തെ മൃതദേഹങ്ങള്‍ സംസ്​കരിക്കുന്നതടക്കം പൊലീസി​​​െന്‍റ​ നടപടികള്‍ക്ക്​ പാലക്കാട് ജില്ല കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു.

error: Content is protected !!