ആവേശമായി ഫർണിച്ചർ മാനുഫാക്ചേർസ് ആൻഡ് മർച്ചന്റസ് വെൽഫെയർ അസോസിയേഷൻ( FUMMA ) കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും

കണ്ണൂർ : ഫർണിച്ചർ വ്യാപാര മേഖലയിലെ കൂട്ടായ്മയുടെ സ്വരമായ ഫർണിച്ചർ മാനുഫാക്ചേർസ് ആൻഡ് മർച്ചന്റസ് വെൽഫെയർ അസോസിയേഷൻ( FUMMA ) കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിൽ നടന്നു. തുറമുഖ, പുരാവസ്‌തു,പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്തു.
GST സെസ്സ് അപാകത പരിഹരിച്ച് വ്യാപാരി സൗഹൃദമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

വ്യാപാര മേഖലയിൽ പരസ്പര സഹകരണം അനിവാര്യമാണെന്നും, കൂട്ടായ്മയിൽ കൂടി മാത്രമേ ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുകയുള്ളു എന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിൻറെ വ്യാപാര മേഖലയിൽ FuMMA നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാഗതസംഘം കൺവീനർ ബൈജു കുണ്ടത്തിൽ സ്വാഗതം പാഞ്ഞു. ചടങ്ങിൽ ,സ്വാഗതസംഘം ചെയർമാൻ സൻജീർ.ടി അദ്ധ്യക്ഷത വഹിച്ചു. FuMMA സ്ഥാപക സംസ്ഥാന പ്രസിഡന്റ് കെ പി രവീന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി.FuMMA സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിലിന്റെ മുഖ്യ പ്രഭാഷണം ഏറെ ആവേശം നിറഞ്ഞതായി. എന്തെങ്കിലും കാരണത്താൽ ബിസ്‌നസിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒറ്റപെട്ടുപോയി എന്ന തോന്നൽ ആർക്കും വേണ്ടെന്നും, പരസ്പരം താങ്ങാവാനാണ് ഈ സംഘടനയെന്നും അദ്ദേഹം പറഞ്ഞു.

FUMMA സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹർ സംഘടനയുടെ പ്രവർത്തനങ്ങൾ സമൂഹത്തിൻറെ താഴെക്കിടയിൽ എത്തിച്ചേരാൻ സാധിച്ചതായി പറഞ്ഞു.അവശത അനുഭവിക്കുന്നവർക്ക് താങ്ങും തണലുമാവുക എന്നതാണ് കൂട്ടായ്മയുടെ ഉത്തരവാദിതം എന്നും അതുതന്നെയാണ് പ്രളയ കാലത്ത് സംഘടനാ പ്രവർത്തകർ സ്വയം ഏറ്റെടുത്ത് നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു .

നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡൻറ് വിനോദ് നാരായണൻ വിശിഷ്ടാതഥിയായി പങ്കെടുത്തു.FUMMA സംസ്ഥാന നേതാക്കളായ റാഫി പുത്തൂർ,എം എ ഫലീൽ, സഹജൻ എം ഇ,  എം എം ജിസ്‍തി, കെ നാരായണൻകുട്ടി, പി പവിത്രൻ, ജാഫർ കെ വി, അഹമ്മദ് പേങ്ങാടൻ, ജലീൽ വലിയകത്ത്, മുഹമ്മദലി റെഡ് വുഡ്, മനോജ് ചാലക്കൻ തുടങ്ങിയവർ സംസാരിച്ചു.

30 വർഷമുമ്പെ ആരംഭിച്ച് ഇന്നും വ്യാപാര രംഗത്ത് ഉറച്ച് നിൽക്കുന്ന മുതിർന്ന വ്യാപാരികളെയും കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ ഫർണിച്ചർ വ്യാപാര വനിത കുടുംബാംഗം ക്യാപ്ടൻ ദർശനാ രവീന്ദ്രനെയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആദരിച്ചു.സ്വാഗത സംഘം ട്രഷറർ കെ തമ്പാൻ നന്ദി രേഖപെടുത്തി.

രാവിലെ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് ടോമി പുലിക്കാട്ടിൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡൻറ് എം എ ഫലീൽ അധ്യക്ഷത വഹിച്ചു. FUMMA ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡൻറുമായ എം ഇ സഹജൻ റിപ്പോർട്ട് അവതരിപ്പിച്ചു.തുടർന്ന് FUMMA സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹാർ വരണാധികാരിയായി പുതിയ ജില്ലാകമ്മറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.ജില്ലാ പ്രസിഡന്റായി സി. മൻസൂറിനെയും, സെക്രട്ടറിയായി പി. സോമനേയും,ട്രഷററായി പി. ടി. രമേശനേയും തിരഞ്ഞെടുത്തു.

തുടർന്ന് കലാഭവൻ സതീഷ് അവതരിപ്പിച്ച മിമിക്സ് പരേഡും,FUMMA ആർട്ട് ആൻഡ് കൾച്ചറൽ തീയേറ്റർ (FACT)ഒരുക്കിയ കലാവിരുന്നും അരങ്ങേറി.

error: Content is protected !!