സ്ത്രീകള്‍ക്ക് എല്‍ ഇ ഡി നിര്‍മാണ പരിശീലനം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് സംരംഭകത്വ പദ്ധതി പരിശീലനവും എല്‍ ഇ ഡി  നിര്‍മാണ പരിശീലനവും സംഘടിപ്പിക്കുന്നു.    പത്താം ക്ലാസ് യോഗ്യതയുള്ള 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അഞ്ച് ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കാം.    താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ  (പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ ഏതെങ്കിലും തൊഴിലുണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തിയിട്ടുള്ള) യും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 16 നകം സമര്‍പ്പിക്കണം.

വിലാസം: മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍, നിര്‍മ്മല്‍ ആര്‍ക്കേഡ്, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം, ബൈപ്പാസ് റോഡ്, എരഞ്ഞിപ്പാലം, കോഴിക്കോട് – 06.  ഫോണ്‍: 0495 2766454, 9496015010.

error: Content is protected !!