യുഎപിഎ ചുമത്തി അറസ്റ്റ്: പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

കോഴിക്കോട്: മാവോയിസ്റ് ബന്ധം ആരോപിച്ച്‌ കോഴിക്കോട് പന്തീരാങ്കാവില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. വാദം കേട്ട കോടതി നാളെ വിധി പറയും. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് തീരുമാനം. അതേസമയം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടില്ല.

യു.എ.പി.എ ചുമത്തിയ പൊലീസ് നടപടിയെ പ്രോസിക്യൂഷന്‍ അനുകൂലിച്ചു. എന്നാല്‍ പ്രതികളുടെ ജാ​മ്യാ​പേ​ക്ഷയെ എതിര്‍ത്തില്ല.

ഒ​ള​വ​ണ്ണ മൂ​ര്‍​ക്ക​നാ​ട് ത്വാ​ഹ ഫ​സ​ല്‍ (24), തി​രു​വ​ണ്ണൂ​ര്‍ പാ​ലാ​ട്ട് ന​ഗ​ര്‍ അ​ല​ന്‍ ഷു​ഹൈ​ബ് (20) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് കോടതി​ പ​രി​ഗ​ണി​ച്ചത്. അ​ഡ്വ. എം.​കെ. ദി​നേ​ശ​നാ​ണ്​ പ്ര​തി​ക​ള്‍​ക്കു​ വേ​ണ്ടി ഹാ​ജ​രാ​യത്. നിരപരാധികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പ്രതിഭാഗം വാദിച്ചു. പ്രതികള്‍ക്ക് നിരോധിത സംഘടനകളുമായി ഒരു ബന്ധവുമില്ല. പൊലീസ് ഹാജരാക്കിയ തെളിവുകള്‍ വിപണിയില്‍ വര്‍ഷങ്ങളായി ലഭ്യമായതാണ്. പൊലീസ് പിടിച്ചെടുത്ത ഒ.അബ്ദുറഹ്മാന്‍െറ പുസ്തകം മാവോവാദത്തെ എതിര്‍ക്കുന്നതാണെന്നും പ്രതിഭാഗം വാദിച്ചു.

ഇതേതുടര്‍ന്ന് ഇരുവിഭാഗം അഭിഭാഷകരുടെ സമ്മതോടെ ഹരജി പരിഗണിക്കുന്നത് കോടതി മാറ്റുകയായിരുന്നു. കൂടാതെ, വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് പ്ര​േ​ത്യ​ക കോടതിക്ക് നീക്കം ചെയ്യാമെന്ന വാദവും പ്രതിഭാഗം അഭിഭാഷകന്‍ ഉന്നയിച്ചു. ഇക്കാര്യത്തിലും പൊലീസിനോട് വിവരം തേടിയ ശേഷം വിശദീകരണം നല്‍കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

 

 

error: Content is protected !!