മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6 കോടിയിലേറെ രൂപയുടെ വണ്ടി ചെക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടി ചെക്കുകളുടെ പ്രവാഹം. 2018 പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ ചെക്കുകളില്‍ 578 ചെക്കുകളാണ് മടങ്ങിയതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക് നിയമസഭയെ അറിയിച്ചു. 6 കോടി 31 ലക്ഷം രൂപയുടെ ചെക്കുകളാണ് മടങ്ങിയതെന്ന് ധനമന്ത്രി പറഞ്ഞു.

ഇനിയും 331 വണ്ടി ചെക്കുകളില്‍ തീര്‍പ്പാകാന്‍ ബാക്കിയുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ 43 വണ്ടി ചെക്കുകളില്‍ ഒരു ലക്ഷം രൂപക്ക് മുകളിലേക്കുള്ള തുകയാണ് രേഖപ്പെടുത്തിയിരുന്നത്.

error: Content is protected !!