അ​ഭി​ഭാ​ഷ​കര്‍ മര്‍ദിച്ച സംഭവം: പ്രതിഷേധവുമായി ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: തീ​സ് ഹ​സാ​രി കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​കര്‍ മര്‍ദിച്ച സംഭവത്തില്‍ തെരുവില്‍ ​പ്രതിഷേധവുമായി ഡല്‍ഹി പൊലീസ്. ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുന്നത്.

പ്രതിഷേധത്തിന്‍റെ ഭാഗമായി സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ‘പൊലീസിനെ സംരക്ഷിക്കുക, ഞങ്ങളും മനുഷ്യരാണ്’ എന്നീ വാചകങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡും ഇവര്‍ പിടിച്ചിട്ടുണ്ട്.

ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സ്ഥലത്തെത്തി, അക്രമം നടത്തിയ അഭിഭാഷകരെ അറസ്റ്റ് ചെയ്യുമെന്ന് സംബന്ധിച്ച്‌ ഉറപ്പ് നല്‍കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. ഉറപ്പ് ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും സമരക്കാര്‍ അറിയിച്ചു. സമരത്തില്‍ നിന്നും പിന്മാറണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ അത് ചെവിക്കൊണ്ടില്ല.

കഴിഞ്ഞദിവസം ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ വെച്ച്‌ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അഭിഭാഷകര്‍ പൊലീസുകാരെ മര്‍ദിക്കുകയും ചെയ്തിരുന്നു. അക്രമം നടത്തിയ അഭിഭാഷകര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസുകാരുടെ സമരം. ഇത്ര സമയമായിട്ടും ആക്രമണം നടത്തിയ അഭിഭാഷകര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ അധികൃതര്‍ ഒളിച്ചുകളിക്കുകയാണെന്നും സമരക്കാര്‍ ആരോപിക്കുന്നു.

error: Content is protected !!