മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട കേസ്: ഇന്ന് പാലക്കാട് ജില്ലാ കോടതിയുടെ പരിഗണനയില്‍

പാലക്കാട് : അട്ടപ്പാടിയിലെ പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട കേസ് പാലക്കാട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. വെടിവെപ്പിനെ കുറിച്ച്‌ സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും.

വെടിവെപ്പില്‍ മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം 4-ാം തിയതി വരെ സംസ്‌ക്കരിക്കരുതെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വെടിവെപ്പ് സംബന്ധിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ കോടതി പരിശോധിക്കും.

മജിസ്ട്രീരിയല്‍ അന്വേഷണവും ഉടന്‍ തുടങ്ങാനാണ് സാധ്യത. ഇന്നലെ മഞ്ചിക്കണ്ടിയിലെത്തിയ സി.പി.ഐ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിക്ക് കൈമാറും. വ്യാജ ഏറ്റുമുട്ടലാണെന്നും വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് സൂചന.

error: Content is protected !!