കണ്ണൂരിൽ നാളെ (നവംബര്‍ രണ്ട്) വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മയിലാട്, നെല്ലിയോട്, കാനൂല്‍ ഭാഗങ്ങളില്‍ നാളെ (നവംബര്‍ രണ്ട്) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത്

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തച്ചോളി മുക്ക്, വൈദ്യര്‍ മുക്ക്, മുള്ളൂര്‍മുക്ക്, വാടിയില്‍ പീടിക, അരങ്ങേറ്റ് പറമ്പ്, എകരത്ത് പീടിക എന്നിവിടങ്ങളില്‍  നാളെ(നവംബര്‍ രണ്ട്) രാവിലെ 9.30 മുതല്‍ 11 മണിവരെ വൈദ്യുതി മുടങ്ങും.

error: Content is protected !!