‘ശ്രീരാമ ജന്മഭൂമിക്ക് നീതി’ എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട അമ്പത്തിയാറുകാരൻ പൊലീസ് പിടിയിൽ

അയോധ്യ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ‘ശ്രീരാമ ജന്മഭൂമിക്ക് നീതി’ എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട അമ്പത്തിയാറുകാരൻ പൊലീസ് പിടിയിൽ. ഇന്നലെയാണ് മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ സഞ്ജയ് രാമേശ്വർ ശർമയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

പ്രാദേശിക ഭാഷയിലാണ് സഞ്ജയ് രാമേശ്വർ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്. ശ്രീരാമ ജന്മഭൂമിക്ക് നീതി ലഭിച്ച ശേഷം മാത്രമേ ദീപാവലി ആഘോഷിക്കുകയുള്ളുവെന്നും ചരിത്രത്തിലെ കറുത്ത കല ഇത് നീക്കം ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഐപിസിയുടെ 153(1)(B), 188 വകുപ്പുകൾ പ്രകാരമാണ് സഞ്ജയ് രാമേശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് സഞ്ജയിയെ കോടതി മുമ്പാകെ ഹാജരാക്കും.

 

error: Content is protected !!