അയോധ്യാ കേസിൽ ചരിത്ര വിധി : തർക്കഭൂമി ഹിന്ദുക്കൾക്ക്, മുസ്ലിങ്ങൾക്ക് പകരം ഭൂമി; മൂന്ന് മാസത്തിനകം കേന്ദ്രം പദ്ധതി തയ്യാറാക്കണമെന്ന് സുപ്രീം കോടതി

അയോധ്യാ കേസിൽ ചരിത്ര വിധി ഒറ്റവിധി ന്യായമാണ് ഉണ്ടായത്. അയോധ്യ ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കാൻ സുപ്രീം കോടതി തീരുമാനം.പള്ളി നിർമ്മിക്കാൻ പകരം ഭൂമി നൽകാനും തീരുമാനം. അലഹബാദ് ഹൈകോടതിയുടെ വിധി തെറ്റാണെന്ന് കോടതി.എല്ലാവരുടെയും വിശ്വാസവും ആരാധനയും അംഗീകരിക്കണം.ദൈവ ശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് വിധിക്കാധാരമായത്. രാമഭൂമി ഹിന്ദുക്കളുടെ വിശ്വാസമാണെന്നുള്ളതിൽ തർക്കമില്ല. അത് അംഗീകരിക്കുന്നു. 1528 മുതൽ മുസ്ലീങ്ങൾ ഇവിടെ ആരാധന നടത്തുന്നു എന്നതിന് തെളിവുകൾ ഉണ്ട്. നിയമപരമായ വശങ്ങൾ വച്ച് രേഖകൾ കണക്കിലെടുത്താണ് വിധി പ്രസ്താവിച്ചത്.

തുടര്‍ച്ചയായ 40 ദിവസം വാദം കേട്ട ശേഷമാണ് ഇന്ന് വിധി പ്രസ്താവിച്ചത് .1992ല്‍ ബാബരി മസ്ജിദ് . തകര്‍ക്കപ്പെട്ടത്. മസ്ജിദ് അടങ്ങുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വീതിച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധി പറഞ്ഞത്. നിര്‍മോഹി അഖാഡ, റാം ലല്ല, സുന്നി വഖഫ് ബോര്‍ഡ് തുടങ്ങിയ കക്ഷികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

15 വര്‍ഷം കൊണ്ട് ഒന്‍പത് മാസത്തോളം വാദം കേട്ട ശേഷമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. അതനുസരിച്ച് റാം ലല്ലക്കാണ് ബാബരി മസ്ജിദ് നില നിന്ന സ്ഥലത്തിന്റെ മൂന്നിലൊന്ന് ഭാഗം. അതായത് രാമന്റെ ജന്‍മസ്ഥലമെന്ന് വാദിക്കുന്ന മര്‍മ്മ പ്രധാനമായ ഭാഗം- ഇത് ഈ ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള ഭാഗമാണ്. ഇതിന് തൊട്ട് വെളിയിലുള്ള മൂന്നിലൊന്ന് ഭാഗമാണ് നിർമോഹി അഖാഡെക്ക് അനുവദിച്ചത്. ശേഷിക്കുന്ന മൂന്നിലൊന്ന് ഭൂമി സുന്നി വഖഫ് ബോര്‍ഡിനും. ഈ തീരുമാനത്തിൽ വിയോജിച്ച് മൂന്നു പക്ഷവും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

error: Content is protected !!