പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​തീ​വ ദു​ര്‍​ബ​ലമെന്ന്‍ റിപ്പോര്‍ട്ട്

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​തീ​വ ദു​ര്‍​ബ​ല​മെ​ന്ന് സം​യു​ക്ത പ​രി​ശോ​ധ​നാ സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട്. പാ​ല​ത്തി​ന്‍റെ ഗ​ര്‍​ഡ​റി​ല്‍ 2183 വി​ള്ള​ലു​ക​ള്‍ ക​ണ്ടെ​ത്തി. ഇ​തി​ല്‍ 99 വി​ള്ള​ലു​ക​ള്‍​ക്ക് .3 മി​ല്ലി മീ​റ്റീ​റ​റി​ല്‍ കൂ​ടു​ത​ല്‍ വ​ലു​പ്പ​മുണ്ട്. ഇ​വ അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടില്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ഇതുകൂടാതെ ഗര്‍ഡറുകള്‍ പരിശോധിച്ച പൊതുമരാമത്ത് വകുപ്പിന്റെ അസി. എഞ്ചിനിയര്‍ അപകടകരമായ രീതിയില്‍ 6 വളവുകളും കണ്ടെത്തി. പിയര്‍ ക്യാപ്പില്‍ 83 വിള്ളല്‍ കണ്ടെത്തി. ഇതില്‍ അഞ്ചെണ്ണം 0.33 മില്ലിമീറ്ററില്‍ കൂടുതലാണ്. പൊതുമരാമത്ത് വകുപ്പിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ ലാബിലാണ് പരിശോധന നടത്തിയത്.

പാ​ല​ത്തി​ലൂ​ടെ ഭാ​ര​മേ​റി​യ വാ​ഹ​ന​ങ്ങ​ള്‍ കടന്നു പോ​കു​ന്ന​ത് വി​ള്ള​ല്‍ വ​ര്‍​ധി​പ്പി​ക്കും. 66 സെ​ന്‍റി​മീ​റ്റ​റി​ല്‍ കൂ​ടു​ത​ലു​ള്ള വ​ള​വു​ക​ള്‍ ഗ​ര്‍​ഡ​റി​ലു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റി.

error: Content is protected !!