ജെഎന്‍യു വിദ്യാര്‍ഥി സമരം: ഇന്ന് മുതല്‍ ക്യാംപസിലെ അഡ്‍മിനിസ്‍ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കും

ജെഎന്‍യു വിദ്യാര്‍ഥി സമരം പതിനേഴാം ദിവസത്തിലേക്ക്. വിദ്യാര്‍ഥികള്‍ ഇന്ന് മുതല്‍ ക്യാംപസിലെ അഡ്‍മിനിസ്‍ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കും. അവധി ദിവസമായതിനാല്‍ ഇന്ന് ക്യാംപസ് പ്രവര്‍ത്തിക്കില്ല. കഴിഞ്ഞ ദിവസം ഒമ്ബത് മണിക്കൂര്‍ നീണ്ട ഉപരോധ സമരത്തില്‍ കേന്ദ്ര മന്ത്രി രമേഷ് പൊഖറിയാല്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യാംപസിനകത്ത് കുടുങ്ങിയിരുന്നു.

ഫീസ് വര്‍ധനവ്, ഹോസ്റ്റല്‍ നിയന്ത്രണം അടക്കമുള്ള കാര്യങ്ങളില്‍ യൂനിയനുമായി ആലോചിക്കാതെ പുതിയ തീരുമാനങ്ങള്‍ നടപ്പാക്കുനെതിരെയാണ് സമരം. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാത്ത വിസിയെ പുറത്താക്കണമെന്ന് വിദ്യാര്‍ഥി യൂനിയന്‍ ആവശ്യപ്പെട്ടു. ജെഎന്‍യു അധ്യാപക അസോസിയേഷനും സമരത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്.

ഹോസ്റ്റല്‍ ഫീസ് കുത്തനെ കൂട്ടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ഇന്നലെ സംഘര്‍ഷ ഭരിതമ‌ാവുകയായിരുന്നു. ജെഎന്‍യു ക്യാംപസിനോട് ചേര്‍ന്ന ഓഡിറ്റോറിയത്തില്‍ ബിരുദദാനച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രിയെയും വൈസ് ചാന്‍സിലറെയും മണിക്കൂറുകളോളം തടഞ്ഞുവെച്ചു. വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചും വലിച്ചിഴച്ചും നീക്കിയ‌ാണ് മന്ത്രിയെ പുറത്തേക്ക് കൊണ്ടുപോയത്.

error: Content is protected !!